ബംഗളൂരുവില്‍ ഹൈദരലി തങ്ങള്‍ ക്രോണിക് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു
text_fieldsപാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍
പ്രഖ്യാപനം
നിർവഹിച്ചു
ബംഗളൂരു: ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴില്‍ ‘ഹൈദരലി തങ്ങള്‍ ക്രോണിക് കെയര്‍ സെന്റര്‍’ ആരംഭിക്കുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ എസ്.ടി.സി.എച്ച് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പാലിയേറ്റീവ് രോഗികള്‍ക്കായുള്ള കിടത്തി ചികിത്സാ കേന്ദ്രം, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, സ്പെഷല്‍ സ്കൂള്‍ തുടങ്ങിയവയാണ് ആരംഭിക്കുന്നത്.
ബംഗളൂരു ബനശങ്കരിയില്‍ തദ്ദേശീയരായ ഒരു കുടുംബം ദാനമായി നല്കിയ കെട്ടിടത്തിലാണ് ക്രോണിക് കെയര്‍ സെന്റര്‍ ആരംഭിക്കുന്നത്. 2019ല്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി ഇതിനോടകം വ്യത്യസ്തങ്ങളായ നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
അംഗങ്ങള്‍ക്കായി അടുത്തിടെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ക്രോണിക് കെയര്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കും.
ഇ. സാദിഖലി അനുസ്മരണവും ചടങ്ങിൽ നടന്നു. എ.ഐ.കെ.എം.സി.സി. ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. എസ്.ടി.സി.എച്ച്. പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു അനുസ്മരണ പ്രഭാഷണം നടത്തി. റഊഫ് ഹുദവി വിരാജ്പേട്ട റമദാന് മുന്നൊരുക്ക പ്രഭാഷണം നടത്തി. പി.എ. അബ്ദുല്ല ഇബ്രാഹിം, ഒ.കെ. ശഹീദ്, അഡ്വ. അബ്ദുല്ല ബേവിഞ്ച, എം.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ഡോ. എം.എ. അമീറലി സ്വാഗതവും നാസര്‍ നീലസന്ദ്ര നന്ദിയും പറഞ്ഞു. ജെ.ഇ.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സമൂഹ വിവാഹം സീസണ് 6, ജോബ് ഫെയര്‍ എന്നിവയുടെ വളന്റിയര്മാരെയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച വിവിധ ഏരിയാ കമ്മിറ്റികളെയും ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.