ഹംപി സാലു മണ്ഡപം മഴയിൽ തകർന്നു
text_fieldsബംഗളൂരു: വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിലെ സാലു മണ്ഡപം മഴയിൽ തകർന്നു. ഒരുഭാഗത്തെ തൂണുകൾ നിലംപൊത്തി. നേരത്തേ സാലു മണ്ഡപം ബലപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ പുരാവസ്തു ഗവേഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നു. നിരവധി തൂണുകളിൽ ഉയർന്നുനിൽക്കുന്ന മണ്ഡപമാണ് സാലു മണ്ഡപം.
വിരൂപാക്ഷ ക്ഷേത്രത്തിന് സമീപത്താണിത് സ്ഥിതിചെയ്യുന്നത്. ഒരാഴ്ചയോളമായി പെയ്യുന്ന മഴയിൽ മണ്ഡപത്തിനടിയിലെ മണ്ണ് ഊർന്നുപോയതോടെയാണ് തൂണുകൾ നിലംപതിച്ചത്.
അതേസമയം, യുനെസ്കോയുടെ മാർഗനിർദേശങ്ങളനുസരിച്ച് മണ്ഡപം പുതുക്കിപ്പണിയുമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.