ഹനുമാൻ കൊടി: മാണ്ഡ്യയിൽ സംഘ്പരിവാർ ബന്ദ് ഏശിയില്ല
text_fieldsബംഗളൂരു: മാണ്ഡ്യ ജില്ലയിലെ കേരഗോഡു കൊടിമരത്തിൽനിന്ന് ഹനുമാൻ ധ്വജം (കൊടി) നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹിന്ദുത്വ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് ജനങ്ങൾ തള്ളി. സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചു.
കടകമ്പോളങ്ങൾ പതിവുപോലെ തുറന്നു. വാഹന ഗതാഗതത്തെയും ബാധിച്ചില്ല.
ബജ്റംഗ്ദൾ, വി.എച്ച്.പി, മറ്റു ഹിന്ദുത്വ സംഘടന പ്രവർത്തകർ ആഞ്ജനേയ ക്ഷേത്രത്തിൽ പൂജക്ക് ശേഷം കേരഗോഡുവിലേക്ക് ബൈക്ക് യാത്ര നടത്തി.
തുടർന്ന് മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് പദയാത്ര സംഘടിപ്പിച്ച് ഡി.സി ഡോ. കുമാരക്ക് നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.