മുസ്ലിംകൾക്കെതിരെ വിദ്വേഷം; വി.എച്ച്.പി നേതാവിനെതിരെ കേസ്
text_fieldsബംഗളൂരു: മുസ്ലിംകൾക്കെതിരെ വിദ്വേഷകരമായ പ്രചാരണം നടത്തിയതിന് വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി) നേതാവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ജൂലൈ 19ന് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയ ബംഗളൂരു സ്വദേശിയായ ബിജൻ ദാസിനെതിരെയാണ് നടപടി.
‘എല്ലാ മുസ്ലിംകളും ഭീകരർ ആണ്. എല്ലാ മുസ്ലിംകളും മുമ്പ് ഹിന്ദുക്കളായിരുന്നു. ഇപ്പോൾ മതംമാറ്റത്തിലൂടെ അവർ ജിഹാദികളായി. എല്ലാ മുസ്ലിംകളും വരുന്നത് ബംഗ്ലോദശിൽ നിന്നാണ്...’ തുടങ്ങിയ പരാമർശങ്ങളാണ് ഇയാൾ നടത്തിയത്. ബംഗാളിൽനിന്നുള്ള സ്ത്രീകൾക്കെതിരെയും ഇയാൾ മോശം പരാമർശം നടത്തിയിട്ടുണ്ട്. ജൂലൈ 30ന് ആഷിക് ഹുസൈൻ എന്നയാൾ നൽകിയ പരാതിയിൽ അഡുഗോഡി പൊലീസാണ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.