ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവരെ ആരോഗ്യമന്ത്രി സന്ദർശിച്ചു
text_fieldsമംഗളൂരു: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളജിലെ മൂന്നു വിദ്യാർഥിനികളെ ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു.
മംഗളൂരു എ.ജെ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നൽകി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കന്നട ജില്ലയിലെ മറ്റൊരു കോളജിൽ എം.ബി.എ വിദ്യാർഥിയായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ശിബി (23) നടത്തിയ ആസിഡ് ആക്രമണത്തിലാണ് 17കാരായ വിദ്യാർഥിനികൾക്ക് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.