ഹെൽത്ത്കെയർ സമ്മിറ്റ് സംഘടിപ്പിച്ചു
text_fieldsഹാപ്പിയസ്റ്റ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ഹെൽത്ത്കെയർ
സമ്മിറ്റ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: ഹാപ്പിയസ്റ്റ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ‘ടെക്നോളജി ആൻഡ് ഇന്നവേഷൻ ഇൻ ഹെൽത്ത്കെയർ സമ്മിറ്റ് -2025’ സംഘടിപ്പിച്ചു. രോഗീപരിചരണത്തിലെയും ആരോഗ്യ സേവനരംഗത്തെയും പുത്തൻ സാങ്കേതികവിദ്യകളെയും കണ്ടെത്തലുകളെയും ചർച്ച ചെയ്ത സമ്മിറ്റിൽ ആരോഗ്യരംഗത്തെ വിദഗ്ധരും ആരോഗ്യ സേവന സാങ്കേതികരംഗത്തെ പ്രഫഷനലുകളുമടക്കം 400ഓളം പേർ പങ്കെടുത്തു.
രാവിലെ നടന്ന സെഷനിൽ പാനൽ ചർച്ചയിൽ ഹാപ്പിയസ്റ്റ് ഹെൽത്ത് സി.ഇ.ഒ ഡോ. ശ്രീനിവാസൻ നാരായണ, ഫൈവ് സി നെറ്റ്വർക്ക് സി.ഇ.ഒ കല്യാൺ ശിവൈശലം, ഓേടാസ്റ്റം ഡയഗ്നോസ്റ്റിക്സ് സി.ഇ.ഒ ഡോ. മഞ്ജിരി ബക്റെ, സൈക്ലോപ്സ് മെഡ്ടെക് സി.ഇ.ഒ നിരഞ്ജൻ സുബ്ബറാവു എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന സെഷനിൽ ഡോ. ഹർഷവർധൻറാവു, ഹനുമാൻ ജയറാം, കെ.വി. കുമാർ, ശ്രീനിവാസ അയ്യങ്കാർ തുടങ്ങളിയവർ പങ്കാളികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.