കനത്ത മഴ; ഉഡുപ്പിയിൽ റോഡുകളും വീടുകളും മുങ്ങി
text_fieldsമംഗളൂരു: കനത്ത മഴയെതുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നിരവധി കടകളിൽ നാശങ്ങൾ സംഭവിച്ചു. പ്രകൃതി ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേനകൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പ്രസിദ്ധമായ ശ്രീകൃഷ്ണ മഠം പരിസരത്ത് വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം വെള്ളത്തിൽ മുങ്ങിയനിലയിലാണ്. കൽസങ്ക, ബൈലകര, മഡദബെട്ടു, കറമ്പള്ളി, ഗുണ്ഡിബൈലു, നിട്ടൂർ, മൂഡനിഡമ്പൂർ, മൽപെ എന്നീ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.