ഹെന്നൂരിലെ കെട്ടിട ദുരന്തം: മരണം ഒമ്പതായി
text_fieldsബംഗളൂരു: ഹെന്നൂർ ബാബുസ പാളയയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഒരു മൃതദേഹംകൂടി കണ്ടെടുത്തത്. ചൊവ്വാഴ്ച അപകടമുണ്ടായതു മുതൽ സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിരക്ഷ സേനയും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട് സ്വദേശി ഏളുമലൈ എന്നയാളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കെട്ടിട ഉടമയും കരാറുകാരനും അറസ്റ്റിലായിരുന്നു. മറ്റൊരു കരാറുകാരൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം അപകടസ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ അപകടസ്ഥലം സന്ദർശിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഏഴു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷം വീതം നൽകുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.