ബൈക്ക് ടാക്സികൾ നിരോധിച്ച് ഹൈകോടതി
text_fieldsബംഗളൂരു: ഇരുചക്ര വാഹന ടാക്സി സർവിസുകൾ നിരോധിച്ച് കർണാടക ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉചിത നിയമങ്ങൾ രൂപവത്കരിക്കുന്നതുവരെ ബൈക്ക് ടാക്സികൾ സർവിസ് നടത്തരുതെന്ന് ഉത്തരവിൽ പറഞ്ഞു. ഇരുചക്ര വാഹന ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തരുതെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ടാക്സി കമ്പനികൾ സമർപ്പിച്ച ഹരജി തള്ളിയാണ് ഉത്തരവ്.
സംസ്ഥാന സർക്കാർ ആവശ്യമായ നിയമങ്ങൾ തയാറാക്കിയിട്ടില്ലാത്തതിനാൽ ഓല, ഉബർ, റാപ്പിഡോ തുടങ്ങിയവയുടെ ബൈക്ക് ടാക്സി സർവിസുകൾ ആറ് ആഴ്ചക്കുള്ളിൽ പ്രവർത്തനം നിർത്തണമെന്ന് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദിന്റെ ബെഞ്ച് വിധിച്ചു. നിയമങ്ങളുടെ അഭാവത്തിൽ ഇരുചക്ര വാഹന ടാക്സികൾ ഓടിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മൂന്നു മാസത്തിനുള്ളിൽ ആവശ്യമായ നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.