ബംഗളൂരുവിൽ വാടക പാർപ്പിട സെക്യൂരിറ്റി ഡെപ്പോസിറ്റ് അധികമെന്ന് പരാതി
text_fieldsബംഗളൂരു: നഗരത്തിൽ വാടക ഫ്ലാറ്റ് താമസക്കാരിൽ നിന്ന് ഉടമകൾ വൻ തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതായി ആക്ഷേപം. ഈ പരാതി പൊതുവേയുണ്ടെങ്കിലും ഹര്‍ണിതി കൗര്‍ എന്ന യുവതി ‘എക്സ്’ വഴി തന്റെ അനുഭവം പങ്കിട്ടപ്പോൾ സംഭവം വൈറലായി. 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഉടമ സെക്യൂരിറ്റി ഡെപ്പോസിറ്റായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധിപേർ തങ്ങളുടെ അഭിപ്രായം എക്സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. ഡല്‍ഹി പോലുള്ള നഗരങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്. എന്നാല്‍, കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിനും സ്ഥല പ്രതിസന്ധിക്കും പേരുകേട്ട ബംഗളൂരുവില്‍ അഞ്ച് അല്ലെങ്കില്‍ പത്ത് മാസത്തെ വാടക വരെ ഡെപ്പോസിറ്റായി വാങ്ങിയേക്കാം. എങ്കിലും അഞ്ച് ലക്ഷം രൂപ കൂടുതലാണ് എന്നാണ് ഒരു പ്രതികരണം.
ബംഗളൂരുവിലെ വീട്ടുടമസ്ഥരിൽ ചിലർ കള്ളന്മാരാണ്. നിങ്ങള്‍ ഒഴിയുമ്പോള്‍ അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും -മറ്റൊരു കമന്റ്. ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഡല്‍ഹിയെന്ന താരതമ്യവും പ്രതികരണമായി. ഡൽഹി പൊതുഗതാഗതം മികച്ചതാണ്. മികച്ച ഭക്ഷണം, നല്ല രാത്രി ജീവിതം, കൂടുതല്‍ പച്ചപ്പ്, കുറവ് ട്രാഫിക്, താങ്ങാവുന്ന വില. പക്ഷേ, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ക്രമസമാധാന രംഗത്ത് മുംബൈ മുന്നിലാണ്, പക്ഷേ ബംഗളൂരുവിന് ഡല്‍ഹിയേക്കാള്‍ ഒന്നും ഇല്ല -മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.