ഹിജാബ്, ഹലാൽ വിവാദം അനാവശ്യം - യെദിയൂരപ്പ
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി ഭരണകാലത്ത് അരങ്ങേറിയ ഹിജാബ്, ഹലാൽ ഉൽപന്ന വിവാദങ്ങൾ അനാവശ്യമായിരുന്നെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ.
ഹിന്ദുക്കളും മുസ്ലിംകളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതൽ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.
മുസ്ലിം സംഘടനകളുടെ പരിപാടികളിൽ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുക്കാതിരുന്നതിനെയും യെദിയൂരപ്പ വിമർശിച്ചു. ക്രിസ്ത്യൻ, മുസ്ലിം സംഘടനകളുടെ പരിപാടിയിൽ ഞാൻ പോകാറുണ്ട്. ബസവരാജ് ബൊമ്മൈയും പോകാറുണ്ടായിരുന്നു.
അവർ ക്ഷണിച്ചതാണെങ്കിൽ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികൾക്ക് പ്രാധാന്യം നൽകണമെന്നും യെദിയൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തർക്കവും വിമത നീക്കവും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ചില മണ്ഡലങ്ങളിൽ വിമതർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.