ഹോളി: ബംഗളൂരു- കണ്ണൂർ സ്പെഷല്‍ ട്രെയിൻ നാളെ
text_fieldsബംഗളൂരു: ഹോളി അവധിയിലെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷല്‍ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.55ന് ബൈയപ്പനഹള്ളി എം. വിശ്വേശ്വരയ്യ ടെര്‍മിനലില്‍നിന്ന് പുറപ്പെടുന്ന ബംഗളൂരു- കണ്ണൂർ ഹോളി എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ (06501) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും.
18 എ.സി. ത്രീ ടയര്‍ സ്ലീപ്പര്‍ കോച്ചുകളാണുണ്ടാവുക. കെ.ആർ പുരം (രാത്രി 12.38), ബംഗാർപേട്ട്(പുലര്‍ച്ചെ 1.23), സേലം (പുലര്‍ച്ചെ 5.12), ഈറോഡ് (രാവിലെ 6.25), തിരുപ്പൂര്‍ (രാവിലെ 7.13), കോയമ്പത്തൂര്‍ (8.12), പാലക്കാട് (9.32), ഷൊര്‍ണൂര്‍ (10.22), തിരൂര്‍ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ബുധനാഴ്ച രാത്രി 10.40ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂർ- ബംഗളൂരു ഹോളി എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ (06502) വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബംഗളൂരുവിലെത്തും. കോഴിക്കോട് (രാത്രി 11.45), തിരൂര്‍ (രാത്രി 12.23), ഷൊര്‍ണൂര്‍ (പുലര്‍ച്ചെ 1.17), പാലക്കാട് (പുലര്‍ച്ചെ 2.17), കോയമ്പത്തൂർ(പുലര്‍ച്ചെ 4.37), തിരുപ്പൂര്‍ (രാവിലെ 5.28), ഈറോഡ് (6.30), സേലം ( 7.22), ബംഗാർപേട്ട് (10.48), കെ.ആർ പുരം (11.38) എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.