ഹുക്ക നിരോധന നിയമം നടപ്പാക്കിത്തുടങ്ങി
text_fieldsബംഗളൂരു: കർണാടക സർക്കാർ കൊണ്ടുവന്ന ഹുക്ക നിരോധന നിയമം നടപ്പാക്കിത്തുടങ്ങി. ഹുക്ക ബാറുകളിൽ ഉപയോഗിക്കാൻ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ സംഭരിച്ച 1.45 കോടി രൂപയുടെ നിരോധിത പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.
കർണാടക സർക്കാർ ഈയിടെ നിരോധിച്ച ഹുക്ക ബാറുകളിൽ ഉപയോഗിച്ചവയാണ് പിടിച്ചെടുത്തതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ചാമരാജ് പേട്ട, രാമമൂർത്തി നഗർ, മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. 11 മൊബൈൽ ഫോണുകൾ, 1.10 ലക്ഷം രൂപ, വെള്ളിനാണയങ്ങൾ, ഒരു വാഹനം എന്നിവയും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.