വയനാടിന് കൈത്താങ്ങായി ഹോസപേട്ട് കൈരളി കൾചറൽ അസോസിയേഷൻ
text_fieldsബംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസപേട്ട് കൈരളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബംഗളൂരു നോർക്ക വഴി കൈമാറി.
വയനാട് ദുരന്തത്തിൽപെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലിക
ൾ അർപ്പിച്ച് ഹോസപേട്ടിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ദേവദാസ്, വൈസ് പ്രസിഡന്റ് ജോയ്, പ്രസിഡന്റ് എം.കെ. മത്തായി, സാമൂഹിക പ്രവർത്തകൻ ദീപക് സിങ്, കവി ഡോ. മോഹൻ കുൻറ്റാർ, ജനറൽ സെക്രട്ടറി പി. സുന്ദരൻ, തോറണക്കൽ മലയാളി അസോസിയേഷൻ സെക്രട്ടറി ഗോപകുമാർ എന്നിവർ ചേർന്ന് തുക നോർക്ക ഓഫിസർ റീസ രഞ്ജിത്തിനു കൈമാറി. 2006ൽ പ്രവർത്തനം ആരംഭിച്ച ഹോസപേട്ട് കൈരളി കൾചറൽ അസോസിയേഷൻ കർണാടകയിൽ നിന്നും നോർക്ക അംഗീകാരം ലഭിച്ച ആദ്യത്തെ മലയാളി സംഘടനയാണ്. നിലവിൽ 350 മലയാളി കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.