ഹൊസൂർ കൈരളി സമാജം ഓണോത്സവം നാളെ
text_fieldsബംഗളൂരു: ഹൊസൂർ കൈരളി സമാജത്തിന്റെ ഈ വർഷത്തെ 'ഓണോത്സവം 2022' ഞായറാഴ്ച രാവിലെ ഏഴ് മുതൽ മത്തം റോഡിലുള്ള സൂഡപ്പ കല്യാണ മണ്ഡപത്തിൽ നടക്കും. മുഖ്യാതിഥികളായി ഹൊസൂർ എം.എൽ.എ വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ കൺവീനർ പി.ആർ. സ്മിത ടീച്ചർ എന്നിവർ പങ്കെടുക്കും.
രാവിലെ 7.30 മുതൽ പൂക്കള മത്സരം, 8.30ന് ശിങ്കാരിമേളം എന്നിവ നടക്കും. ഒമ്പതിന് ഓണോത്സവ കമ്മിറ്റി ചെയർമാൻ അനിൽ കെ. നായർ, സമാജം പ്രസിഡന്റ് ജി. മണി, ജനറൽ സെക്രട്ടറി മാത്യൂ തോമസ്, ട്രഷറർ കൃഷ്ണദാസ് എന്നിവർ ഭദ്രദീപം തെളിയിച്ച് പരിപാടികൾ ആരംഭിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, 11 മുതൽ ഓണസദ്യ, 1.30ന് സാംസ്കാരിക സമ്മേളനം. തുടർന്ന് മലയാളം മിഷൻ ഹൊസൂർ മേഖലയുടെ പ്രവേശനോത്സവം.
മൂന്നിന് തിരുവാതിരക്കളി. 3.15ന് കൈരളി രാഗമാലികയുടെ നേതൃത്വത്തിൽ ഗാനമേളയും ഡാൻസും നടക്കും. 5.30ന് കൈരളി ടീം അവതരിപ്പിക്കുന്ന ഹാസ്യ നാടകം 'വിടപറയും മുമ്പേ' അരങ്ങേറും. ആറിന് സിനിമ താരം രമേശ് പിഷാരടിയുടെ കോമഡി സ്കിറ്റ്. തുടർന്ന് പിന്നണി ഗായിക രഞ്ജിനി ജോസ് ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള.
ഓണോത്സവ ഹാളിലേക്കുള്ള പ്രവേശനം സമാജം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായിരിക്കുമെന്ന് സമാജം ജനറൽ സെക്രട്ടറി മാത്യൂ തോമസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.