Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഴു​വ​ൻ​ സ​മ​യ​വും...

മു​ഴു​വ​ൻ​ സ​മ​യ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി തേ​ടി ഹോ​ട്ട​ലു​ട​മ​ക​ൾ

text_fields
bookmark_border
മു​ഴു​വ​ൻ​ സ​മ​യ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി തേ​ടി ഹോ​ട്ട​ലു​ട​മ​ക​ൾ
cancel

ബം​ഗ​ളൂ​രു: ഐ.​ടി ന​ഗ​ര​മാ​യ ബം​ഗ​ളൂ​രു​വി​ന്‍റെ മു​ഖഛാ​യ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും മു​ഴു​വ​ൻ സ​മ​യ​വും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ബൃ​ഹ​ദ് ബം​ഗ​ളൂ​രു ഹോ​ട്ട​ല്‍ അ​സോ​സി​യ​ഷ​ന്‍ നേ​താ​ക്ക​ൾ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി ച​ര്‍ച്ച ന​ട​ത്തി. പ​ത്തു ദി​വ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സു​ര​ക്ഷ സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും ബ്രാ​ന്‍ഡ് ബം​ഗ​ളൂ​രു എ​ന്ന സം​രം​ഭ​ത്തെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞ​താ​യി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 24,000 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ ഹോ​ട്ട​ലു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യി​ല്‍ 10 ശ​ത​മാ​നം ഹോ​ട്ട​ലു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മാ​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കും, ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ര്‍മാ​ർ​ക്കും ഈ ​സം​വി​ധാ​നം ഉ​പ​കാ​ര​പ്ര​ദ​മാ​കും. അ​വ​ര്‍ക്കെ​ല്ലാം പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. യോ​ഗ​ത്തി​ല്‍ ഹോ​ട്ട​ല്‍ മേ​ഖ​ല​ക്ക് വ്യ​വ​സാ​യി​ക പ​ദ​വി ന​ല്‍കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ട്രേ​ഡ് ആ​ന്‍ഡ് ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ന്‍ഡേ​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പോ​ലു​ള്ള ഒ​ന്നി​ല​ധി​കം ലൈ​സ​ന്‍സു​ക​ള്‍ക്ക് പ​ക​രം ല​ളി​ത​മാ​യ ഒ​രു ലൈ​സ​ന്‍സി​ങ് പ്ര​ക്രി​യ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യോ​ട് നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsHotelsmetro news
News Summary - Hotelier seeks permission to operate full-time
Next Story