ശിവമൊഗ്ഗയിൽ വീട്ടമ്മക്ക് കുരങ്ങുപനി
text_fieldsബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളി താലൂക്കിൽ വീട്ടമ്മക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. ഷെഡ്ഗർ അത്തിസാര ഗ്രാമത്തിലെ 53കാരിയിൽ നടത്തിയ ആർടി-പി.സി.ആർ പരിശോധനയിലാണ് പോസിറ്റിവ് റിപ്പോർട്ട്. രോഗബാധിത തീർഥഹള്ളി താലൂക്ക് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വനമേഖലയിലെ ഈ ഗ്രാമത്തിൽ നേരത്തേയും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ചിക്കമകളൂരു ജില്ലയിലെ കൊപ്പ താലൂക്ക് ഗുണവന്തെ ഗ്രാമത്തിൽ കുരങ്ങുപനിയെന്ന് സംശയിച്ച് നടത്തിയ പരിശോധനയിൽ നെഗറ്റിവ് റിപ്പോർട്ട് ലഭിച്ച് ആശ്വസിച്ച വേളയിൽ പോസിറ്റിവ് ഫലം വന്നിരുന്നു. ഇതേത്തുടർന്ന് ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനിടെയാണ് അയൽ ജില്ലയിൽ കുരങ്ങു പനി സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.