ഹുബ്ബള്ളി ഗ്യാസ് സിലിണ്ടർ സ്ഫോടനം: മരണം എട്ടായി
text_fieldsബംഗളൂരു: ഹുബ്ബള്ളിയിൽ പാചകവാതകം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഒരാൾകൂടെ മരണപ്പെട്ടു. ഇതോടെ ആകെ മരണം എട്ടായി. പ്രകാശ് ബരക്കർ (42) എന്നയാളാണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയായിരുന്നു പാചക വാതകം പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പഭക്തർക്ക് പൊള്ളലേറ്റത്.
പരിക്കേറ്റവരെ ഉടൻതന്നെ കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 12 വയസ്സ് പ്രായമുള്ള വിനായക് എന്ന കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. വിനായക് മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശബരിമല തീർഥാടനത്തിനായി പോകാൻ തയാറെടുക്കവെയാണ് അപകടം. പരിക്കേറ്റവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.