ന്യൂനപക്ഷങ്ങളെ വേട്ടയാടൽ: ഭാരത് ബന്ദ് നടത്തണം-ടി.യു.സി.ഐ
text_fieldsബംഗളൂരു: മണിപ്പൂർ, ഹരിയാന, ഡൽഹി തുടങ്ങിയയിടങ്ങളിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ മുന്നണി ഭാരത് ബന്ദിന് ആഹ്വാനം ചെയ്യണമെന്ന് ട്രേഡ് യൂനിയൻ സെന്റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) ആവശ്യപ്പെട്ടു. സംഘ്പരിവാർ ആസൂത്രണം ചെയ്ത അക്രമമാണ് നടക്കുന്നത്. ഭീകരർക്ക് സഹായം നൽകുകയാണ് പൊലീസ്. സുപ്രീംകോടതി ഇടപെട്ടിട്ടും മണിപ്പൂരിൽ മെയ്തേയികൾ അക്രമം തുടരുകയാണ്. ഹരിയാനയിൽ മുസ്ലിംകൾക്തെിരെ സംഘ്പരിവാർ അഴിഞ്ഞാടുകയാണ്. പള്ളി തകർത്ത് ഇമാമിനെ കൊന്നു. ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ തയാറാകണം. പ്രതിഷേധിച്ച് ഭാരത് ബന്ദ് നടത്തണം. തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നിലപാടുകൾ എടുത്തവർ ഇപ്പോൾ ജനങ്ങളെ വംശഹത്യ നടത്തുകയാണ്. സർക്കാർ സ്പോൺസർ ചെയ്യുന്ന അക്രമങ്ങളെ സംഘടന അപലപിക്കുകയാണെന്നും ടി.യു.സി.ഐ കോഓഡിനേറ്റർ ആർ. മാനസയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.