ചൂട്: പനനൊങ്ക് വിൽപന തകൃതി
text_fieldsബംഗളൂരു: വേനൽ കനത്തതോടെ നഗരത്തിൽ വഴിയോരങ്ങളിൽ പനനൊങ്ക് (താട്ടി നുങ്കു) വിൽപന തകൃതി. ബാനശങ്കരി മുതൽ മല്ലേശ്വരം വരെയാണ് വ്യാപക വിൽപനയുള്ളത്. ജെല്ലി പോലുള്ള മൂന്നോ നാലോ ഭാഗങ്ങളടങ്ങുന്ന ഒരു നൊങ്കിന് നൂറു രൂപയാണ് വില. ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ആവശ്യക്കാരുണ്ട്. ഈ വർഷം ഉൽപാദനം കുറഞ്ഞത് വില വർധിക്കാൻ കാരണമായിട്ടുണ്ട്. കർണാടകയിൽ ഉൽപാദനമില്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്നുമാണ് പ്രധാനമായും ഇവയുടെ വരവ്. ഓൺലൈനിൽ പനനൊങ്ക് ലഭ്യമാണെങ്കിലും കൂടുതൽ പേരും നേരിട്ടെത്തിയാണ് വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.