യാത്രക്കാരുടെ ശ്രദ്ധക്ക്, മെജസ്റ്റിക്കിൽ നോമ്പുതുറ റെഡി!
text_fieldsബംഗളൂരു: യാത്രക്കാർ നോമ്പുതുറക്കാൻ പ്രയാസപ്പെടരുതെന്ന ശാഠ്യത്തിൽനിന്ന് 30 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചതാണ് ബംഗളൂരു നഗരഹൃദയത്തിലെ മെജസ്റ്റിക് ഹോട്ടലിലെ സമൂഹ നോമ്പുതുറ. വൈകുന്നേരം 5.30 ന് ഹോട്ടൽ അടച്ച് നോമ്പ് തുറ ഒരുക്കങ്ങൾ നടത്തും. നോമ്പ് തുറക്കാൻ 15 മിനിറ്റ് ബാക്കി നിൽക്കെ നോമ്പുകാരെ ഹോട്ടലിനുള്ളിൽ ഇരുത്തും. രാത്രി ഏഴിന് ശേഷമാണ് ഹോട്ടൽ തുറക്കുന്നത്.
തൃക്കരിപ്പൂർ -പടന്ന സ്വദേശികളായ ടി.പി. ശിഹാബുദ്ദീൻ, ടി.പി. മുനീറുദ്ദീൻ എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. 1971 ൽ പിതാവ് അബ്ദുറഹ്മാൻ ഹാജിയാണ് ഈ ഹോട്ടൽ സ്ഥാപിച്ചത്. യാത്രക്കാർ നോമ്പ് തുറക്കാൻ പ്രയാസപ്പെടുന്നത് കണ്ട അബ്ദുറഹ്മാൻ ഹാജിയാണ് ഇൗ ഉദ്യമത്തിന് തുടക്കം കുറിച്ചത്.
പുണ്യ റമദാനിൽ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നതിലൂടെ പടച്ചവനിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് പരമമായി ലക്ഷ്യമിടുന്നതെന്നാണ് ശിഹാബുദ്ദീെൻറയും മുനീറുദ്ദീെൻറയും പക്ഷം. ബംഗളൂരുവിൽ പല ഭാഗത്തും സമൂഹ നോമ്പുതുറകൾ സജീവമാണെങ്കിലും അവയെല്ലാം സംഘടനകളുടെയോ കൂട്ടായ്മകളുടെയോ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാൽ വ്യക്തികൾ നടത്തുന്ന സമാനതകളില്ലാത്ത സമൂഹ നോമ്പുതുറയാണ് ഈ ഹോട്ടലിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.