ഐക്യസന്ദേശം പങ്കുവെച്ച് ഇഫ്താർ മീറ്റ് ശ്രദ്ധേയമായി
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു കെ.ആർ പുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മത സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനംചെയ്തു. മുഖ്യാതിഥികളായ ഫാ. ജോമി ജോസഫ്, മനോജ് വിശ്വനാഥ പൂജാരി, ഉസ്താദ് അബ്ബാസ് നിസാമി എന്നിവർ വ്രതാനുഷ്ഠാനത്തെക്കുറിച്ച് സംസാരിച്ചു. മനുഷ്യത്വത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ആശയങ്ങളെയാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്ന് മനോജ് വിശ്വനാഥ പൂജാരി പറഞ്ഞു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ഹനീഫ് അധ്യക്ഷത വഹിച്ചു. നാസർ നീല സാന്ദ്ര, ഫൈസൽ, സലീം, യൂസഫ് എന്നിവർ സംസാരിച്ചു. ഇബ്രാഹീം, സൈഫുല്ലാഹ്, അനീസ്, ഷമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.