ഇഗ്നൈറ്റ് ’25 കോൺക്ലേവ് സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ബാങ്കിങ് വ്യവസായത്തിലെ എച്ച്.ആർ, ലേണിങ് ആൻഡ് ഡെവലപ്മെന്റ് (എൽ ആൻഡ് ഡി) ഉദ്യോഗസ്ഥർക്കായി ഇഗ്നൈറ്റ് ’25 കോൺക്ലേവ് സംഘടിപ്പിച്ചു. യൂനിയൻ ബാങ്ക് നോളജ് സെന്ററിന്റെ ബന്നാർഘട്ട റോഡിലെ ഗ്രീൻ കാമ്പസിൽ നടന്ന ദ്വിദിന ക്യാമ്പിൽ രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖലകളിലെ മുൻനിര ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
വരുംവർഷങ്ങളിലും ഇത്തരം സംരംഭങ്ങൾ തുടരുമെന്നും സഹകരണ മേഖലയെ കൂടി ഇതിന്റെ ഭാഗമാക്കുമെന്നും യൂനിയൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ എ. മണിമേഖലൈ പറഞ്ഞു. ബാങ്കിങ്, കോർപറേറ്റ്, ഫിൻടെക് മേഖലയിലെ മാനവ വിഭവശേഷി രീതികൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സഹകരിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബാങ്കിങ് മേഖലയിൽനിന്ന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെയും ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.സ്ഥാപനങ്ങളായ ബി.ഐ.ആർ.ഡി, എൻ.എച്ച്.ബി, ഐ.ഡി.ആർ.ബി.ടി, എൻ.ഐ.ബി.എം, എൻ.ഐ.ബി.എസ്.കോം, ഐ.ഐ.ബി.എഫ്, ഐ.ഐ.ബി.എം എന്നിവയുടെയും പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.