അനധികൃത ഓഹരി വിപണി കോൾ സെന്ററിൽ റെയ്ഡ്; രണ്ട് പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന അനധികൃത കോൾ സെന്ററിൽ ഹുളിമാവ് പൊലീസ് റെയ്ഡ് നടത്തി. കോൾ സെന്റർ ഉടമ ജിതേന്ദ്ര കുമാർ, പങ്കാളി ചന്ദൻ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഏഴ് സ്ത്രീകളടക്കം 15 ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോൾ സെന്റർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. സ്റ്റോക്ക് മാർക്കറ്റ് സ്കീമുകളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ സമ്മർദത്തിലാക്കി ജീവനക്കാർ ആവശ്യപ്പെടാത്ത കോളുകൾ നടത്തിയതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
കോളുകൾ മുഖേന ഓഹരികൾ പ്രമോട്ട് ചെയ്ത കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനും കോൾ സെന്റർ ഓപ്പറേറ്റർമാർ നേടിയ സാമ്പത്തിക നേട്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള അന്വേഷണം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.