അനധികൃത ചോക്ലറ്റ്, ബിസ്കറ്റ് ശേഖരം പിടിച്ചെടുത്തു
text_fieldsസെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയ അനധികൃത
ഉൽപന്നങ്ങൾ
ബംഗളൂരു: നഗര പരിധിയിൽ കലാശിപാളയത്തെ ഗോഡൗണിൽ കേന്ദ്ര ക്രൈംബ്രാഞ്ച് (സി.സി.ബി) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ചോക്ലറ്റുകളും ബിസ്ക്കറ്റുകളും പിടികൂടിയ കേസിൽ രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിങ് (45) അറസ്റ്റിൽ.
ഇയാൾ അനധികൃതമായി ചോക്ലറ്റുകളും ബിസ്ക്കറ്റുകളും ഇറക്കുമതി ചെയ്ത് ഗോഡൗണിൽ സൂക്ഷിക്കുകയും നഗരത്തിലെ സൂപ്പർമാർക്കറ്റുകൾക്കും വിൽപനക്കാർക്കും വിതരണം നടത്തുകയും ചെയ്തുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉൽപന്നങ്ങളിൽ സിങ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്റ്റിക്കറുകൾ ഒട്ടിക്കുകയും സൂപ്പർമാർക്കറ്റുകളിൽ വിൽക്കുകയും ചെയ്യുന്നത് പതിവെന്ന് പരിശോധനയിൽ അറിവായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.