Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ൽ ആയിരം...

ക​ർ​ണാ​ട​ക​യി​ൽ ആയിരം സ്കൂളുകളിൽ പെൺകുട്ടികൾക്ക്​ പ്രത്യേക ശുചിമുറിയില്ല

text_fields
bookmark_border
separate toilets for girls
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 1001 സ്കൂ​ളു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ്ര​ത്യേ​ക ശു​ചി​മു​റി​ക​ളി​ല്ല. ഇ​തി​ൽ 943 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. 10 എ​യ്​​ഡ​ഡ്, 48 സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​മാ​ണ്​ മ​റ്റു​ള്ള​വ.

'യു​​നൈ​റ്റ​ഡ്​ ഡി​സ്​​ട്രി​ക്ട്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഫോ​ർ എ​ജു​ക്കേ​ഷ​ൻ പ്ല​സ്​ (UDISE+) 2021-22' റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്. 75,919 ഗേ​ൾ​സ്​ സ്കൂ​ളു​ക​ളി​ലെ 1,570 ശു​ചി​മു​റി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 328 സ്​​കൂ​ളു​ക​ളി​ലാ​ക​ട്ടെ ഒ​രു ശു​ചി​മു​റി പോ​ലു​മി​ല്ല. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മൂ​ന്നി​നാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റി​​പ്പോ​ർ​ട്ട്​ പ്ര​കാ​ശ​നം ചെ​യ്ത​ത്. ക​ർ​ണാ​ട​ക​യി​ൽ ആ​കെ 76,450 സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ൽ 49,679 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. 7110 എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളാ​ണ്. 19,650 സ്വ​കാ​ര്യ സ്കൂ​ളു​ക​ളാ​ണ്. ഇ​വ​യി​ൽ 49,375 സ​ർ​ക്കാ​ർ, 7,109 എ​യ്​​ഡ​ഡ്, 19,672 സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ശു​ചി​മു​റി സൗ​ക​ര്യ​മു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ൽ 843 സ്കൂ​ളു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ല. 74,925 സ്കൂ​ളു​ക​ളി​ൽ 2628 സ്കൂ​ളു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​ത്യേ​ക​മാ​യി ശു​ചി​മു​റി​യി​ല്ല. 35,522 സ്കൂ​ളു​ക​ളി​ലെ ശു​ചി​മു​റി​ക​ളാ​ക​ട്ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. അ​തേ​സ​മ​യം, 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ഹാ​ജ​ർ നി​ല 57.6 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 53.8 ശ​ത​മാ​ന​മാ​യി​രു​ന്നു. ​

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​വും മോ​ശം

ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ളു​​ടെ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ​ക്ക്​ വീ​ഴ്ച. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ തീ​രെ ന​ട​ത്താ​ത്ത സ്കൂ​ളു​ക​ളു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള 12,442 സ്കൂ​ളു​ക​ളാ​ണ്​ സം​സ്ഥാ​ന​ത്തു​​ള്ള​ത്.

ഐ.​ടി ഹ​ബ്ബാ​യ ബം​ഗ​ളൂ​രു ത​ല​സ്ഥാ​ന​മാ​യു​ള്ള ക​ർ​ണാ​ട​ക​യി​ലെ 33,308 സ്കൂ​ളു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​വു​മി​ല്ല. 22,590 സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​ള്ള​തെ​ന്നും റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ 714 സ്കൂ​ളു​ക​ളി​ൽ വൈ​ദ്യു​തി ഇ​ല്ല

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പ​ല സ്​​കൂ​ളു​ക​ളി​ലും വൈ​ദ്യു​തി​യു​മി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 714 സ്കൂ​ളു​ക​ളി​ൽ വൈ​ദ്യു​തി ഇ​ല്ല, 220 സ്കൂ​ളു​ക​ളി​ൽ ആ​ക​ട്ടെ കു​ടി​വെ​ള്ള സൗ​ക​ര്യ​വു​മി​ല്ല.

8153 സ്കൂ​ളു​ക​ളി​ൽ കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല. ഇ​തി​ൽ 6123 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. 521 എ​യ്​​ഡ​ഡും 1508 സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​മാ​ണ്. 22,616 സ്കൂ​ളു​ക​ളി​ലാ​ക​ട്ടെ ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി റാ​മ്പ്​ സൗ​ക​ര്യ​വു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationschoolskarnataka govt
News Summary - In Karnataka, thousands of schools do not have separate toilets for girls
Next Story