Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2024 10:44 AM IST Updated On
date_range 25 May 2024 10:44 AM ISTമലിനജലം കുടിച്ച് യുവാവ് മരിച്ച സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsbookmark_border
ബംഗളൂരു: മൈസൂരുവിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഭൊഗാഡി ടൗൺ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ,എക്സി. എൻജിനിയർ, അസി.എക്സി എൻജിനീയർ എന്നിവർക്ക് എതിരെയാണ് നടപടി.മുഖ്യമന്ത്രി സിദ്ധാരാമയ്യ വെള്ളിയാഴ്ച കെ. സലുണ്ടി ഗ്രാമത്തിൽ മരിച്ച കനകരാജുവിന്റെ (23) വീട് സന്ദർശിച്ചു. ശുദ്ധജല വിതരണ പൈപ്പുകളിൽ അഴുക്ക് ചാലിലെ വെള്ളം കലർന്നതാണ് കുടിവെള്ളം മലിനമാവാൻ കാരണമെന്ന് വീട്ടുകാർ മുഖ്യമന്ത്രിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story