നിയമസഭ സീറ്റിന്റെ പേരിൽ പണം തട്ടിയ സംഭവം:; ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബസവരാജ് ബൊമ്മൈ
text_fieldsമംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബൈന്തൂരിലെ വ്യവസായി ഗോവിന്ദ് ബാബു പൂജാരിയിൽനിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചു എന്ന പരാതിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പരാതിയിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര കോഴക്ക് പിന്നിൽ ഉന്നതരുണ്ടെന്ന് വ്യാഴാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
‘ആ പേരുകൾ പുറത്തുവരട്ടെ, അന്വേഷണം ആരംഭിച്ചതല്ലേയുള്ളൂ, പങ്കാളികളായവർ ശിക്ഷിക്കപ്പെടണം’ -ബൊമ്മൈ പറഞ്ഞു. പാർട്ടിയുടെ സൽപ്പേര് തകർക്കുന്നവരുടെ കാര്യം പാർട്ടി ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ റിലീഫ് സെന്ററിൽനിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് ബംഗളൂരു ഡിവിഷൻ ഓഫിസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോവുന്നതിനിടെയാണ് ചൈത്ര മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.‘ആ സ്വാമിജി അറസ്റ്റിലായാൽ എല്ലാ സത്യങ്ങളും പുറത്തുവരും. നിരവധി വൻതോക്കുകൾ ഈ കേസിന് പിന്നിലുണ്ട്’ എന്നാണ് വാഹനത്തിൽ നിന്നിറങ്ങി ഡിവിഷൻ ഓഫിസിൽ കയറുന്നതിനിടയിൽ ചൈത്ര വിളിച്ചുപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.