വെള്ളക്കരം വർധന: തീരുമാനം ഉടൻ
text_fieldsബംഗളൂരു: ബംഗളൂരുവിൽ വെള്ളക്കരം കൂട്ടുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ബംഗളൂരുവിന്റെ വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബി.ഡബ്ല്യു.എസ്.എസ്.ബി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ വെള്ളക്കരത്തിൽ മാറ്റമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനും വൈദ്യുതി ബിൽ അടക്കാനും സ്ഥാപനത്തിന് ഫണ്ടില്ലാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടായത്.
എന്നിട്ടും എങ്ങനെയാണ് വെള്ളക്കരം വർധിപ്പിക്കാതിരുന്നതെന്ന കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. നഗരത്തിലെ അനധികൃത വെള്ളകണക്ഷനുകൾ നിർത്തലാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനം നടത്തിയതായി അദ്ദേഹം പറഞ്ഞു. 48 ശതമാനത്തിൽനിന്ന് 28 ശതമാനമായി അനധികൃത കണക്ഷനുകളുടെ എണ്ണം കുറക്കാൻ സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.