ഓർത്തോപീഡിക് അസോ. സമ്മേളനം ആരംഭിച്ചു
text_fieldsബംഗളൂരു: ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷന്റെ 69ാമത് സമ്മേളനം ബംഗളൂരുവിൽ ആരംഭിച്ചു. ആറുദിവസം നീളുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 5.30ന് ബംഗളൂരു പാലസ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർവഹിക്കും. കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, ഐ.ഒ.എ ഭാരവാഹികൾ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഓർത്തോപീഡിക് ശസ്ത്രക്രിയ രംഗത്തെ നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സെഷനുകളും പ്രദർശന സ്റ്റാളുകളുമുണ്ടാകും. ഡിസംബർ ഏഴിനാണ് സമാപനം. സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ ഏഴുവരെ റോഡ് സുരക്ഷ ബോധവത്കരണ വാരം ആചരിച്ചുവരുകയാണ്. വ്യാഴാഴ്ച വാക്കത്തൺ അരങ്ങേറും. കർണാടക ഓർത്തോപീഡിക് അസോസിയേഷനാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.