ബംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ആരംഭിക്കുന്നു
text_fieldsബംഗളൂരു: കുറഞ്ഞ തുകക്ക് ഭക്ഷണം ലഭിക്കുന്ന 50 ഇന്ദിര കാന്റീനുകൾ കൂടി ബംഗളൂരുവിൽ തുറക്കാൻ ബംഗളൂരു നഗരസഭ (ബി.ബി.എം.പി) നടപടിയാരംഭിച്ചു. നഗരസഭയിലെ ഓരോ വാർഡിലും ഓരോ ഇന്ദിര കാന്റീനുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്. 225 വാർഡുകളാണ് കോർപറേഷൻ പരിധിയിലുള്ളത്.
ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഈയിടെ ആരംഭിച്ചതുൾപ്പെടെ 200 കാന്റീനുകൾ നഗരത്തിലുണ്ട്. 23 മൊബൈൽ കാന്റീനുകളും പ്രവർത്തിക്കുന്നു. പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 2013ലെ സിദ്ധരാമയ്യ സർക്കാറാണ് സംസ്ഥാനവ്യാപകമായി ഇന്ദിര കാന്റീനുകൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.