ബന്ദിപ്പൂരിൽ പരിക്കേറ്റ കടുവ ചത്തു
text_fieldsബംഗളൂരു: കടുവകൾ തമ്മിലുള്ള പോരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു. പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം. ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്.
Tiger killed in Bandipurകഴിഞ്ഞദിവസം രാവിലെ അവശനിലയിൽ കണ്ടെത്തിയ കടുവയെ കാണാൻ വൈകീട്ട് നാലോടെയാണ് വനംവകുപ്പ് അധികൃതരെത്തുന്നത്. മൈസൂരു മൃഗശാലയിലെ റെസ്ക്യൂ സെന്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നിൽക്കാൻപോലും ശേഷിയില്ലാതിരുന്ന കടുവ മിനിറ്റുകൾക്കകം ചത്തു. വനംവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കാട്ടിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.