Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2024 8:53 AM IST Updated On
date_range 18 Sept 2024 8:53 AM ISTമുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ഹരീഷ് പൂഞ്ച എം.എൽ.എക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsbookmark_border
മംഗളൂരു: ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ ബെൽത്തങ്ങാടി പൊലീസ് ബംഗളൂരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘കലക്ഷൻ മാസ്റ്റർ’ എന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബെൽത്തങ്ങാടിയിലെ കോൺഗ്രസ് നേതാവ് ശേഖർ കുക്കേഡി കഴിഞ്ഞ വർഷം ഒക്ടോബർ 26ന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story