ഇസ്‍ലാമോ ഫോബിയ; യുവ ഡോക്ടർക്കെതിരെ കേസ്
text_fieldsമംഗളൂരു: ഭൂമിയിൽ (ഗ്രഹം) നിന്ന് എന്തെങ്കിലും ഒന്ന് ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിയും എന്നിരിക്കട്ടെ, എന്താവും അത്? -അഭി ആൻഡ് നിയു ട്വീറ്റ് ചെയ്ത ഈ ചോദ്യത്തിന് ഉപാധ്യായ ഡോക്ടറുടെ പ്രതികരണം ഇങ്ങനെ: ‘മുസ്‍ലിം സമുദായം’.
ഇദ്ദേഹത്തിന്റെ മുഴുവൻ പേര്: ഡോ. കീർത്തൻ ഉപാധ്യായ. ഉഡുപ്പി ജില്ലയിൽ ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിൽ താക്കോൽ ദ്വാര-ലേസർ ശസ്ത്രക്രിയ നടത്തുന്നു. ഈ ട്വീറ്റുകൾ വൈറലായതോടെ ആതുര സേവകന്റെ ഇസ്‍ലാമോഫോബിയ മിടിക്കുന്ന ഹൃദയം തുറന്നു കാട്ടപ്പെട്ടു. ഉഡുപ്പി ജില്ല സമൂഹ മാധ്യമ ചുമതലയുള്ള വയർലെസ് വിഭാഗം സബ് ഇൻസ്പെക്ടർ ഇ.എ. അജ്മൽ ഇബ്രാഹിം ഡോ. കീർത്തൻ ഉപാധ്യായക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.
പൊലീസ് കേസെടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ട് തടിയൂരാൻ ഡോക്ടർ ശ്രമിച്ചു. എന്നാൽ അന്വേഷണത്തിൽ ആ വാദം കള്ളമാണെന്ന് മനസ്സിലായി. കേസ് ചുമത്തിയതോടെ വിവാദ ട്വീറ്റ് ഉപാധ്യായ പിൻവലിച്ചു. ‘ലോൺലി സ്ട്രൈഞ്ചർ’ എന്ന അക്കൗണ്ട് ‘സ്ട്രൈഞ്ചർ സോളോ’ എന്ന് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.