ഐ.ടി മേഖലയിൽ 14 മണിക്കൂർ ജോലി; പ്രതിഷേധവുമായി ജീവനക്കാർ
text_fieldsബംഗളൂരു: ജോലി സമയം ദിവസം 14 മണിക്കൂർവരെ വർധിപ്പിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐ.ടി ജീവനക്കാർ. ബംഗളൂരുവിലെ 29 ഐ.ടി സ്ഥാപനങ്ങളുടെ കവാടത്തിൽ സമര പ്രചാരണ യോഗങ്ങളും പ്രകടനവും സംഘടിപ്പിച്ചു.
കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു.) എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. സർക്കാർ നീക്കത്തിനെതിരെ ഐ.ടി ജീവനക്കാരുടെ യോജിച്ചുള്ള സമരത്തിനുള്ള മുന്നൊരുക്കമാണ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
രണ്ടുമണിക്കൂർ ഓവർ ടൈം ജോലി ചെയ്യിക്കാൻ കമ്പനിയുടമകൾക്ക് അവസരം നൽകുന്ന രീതിയിലാണ് പുതിയ ബില്ലിന്റെ കരടുനിർദേശം സർക്കാറിന്റെ പരിഗണനയിലുള്ളത്. ഐ.ടി കമ്പനിയുടമകളുടെ താൽപര്യത്തിനാണ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നതെന്ന് ജീവനക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.