ദർശൻ പ്രതിയായ കൊലക്കേസ് അന്വേഷണത്തിൽ ഐ.ടിയും കണ്ണിയാവുന്നു
text_fieldsബംഗളൂരു: രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നട നടൻ ദർശനെതിരായ അന്വേഷണത്തിൽ ആദായനികുതി വകുപ്പും കണ്ണിയാവുന്നു. കേസിൽനിന്ന് തന്നെ ഒഴിവാക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ദർശൻ 30 ലക്ഷം രൂപ സഹായികൾക്ക് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഈ പണം കൂട്ടുപ്രതികളിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ദർശന്റെ വീട്ടിൽനിന്ന് 37.40 ലക്ഷം രൂപ പിടികൂടിയിരുന്നു. മൂന്നുലക്ഷം രൂപ ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെടുന്നത്.
ജൂൺ ഒമ്പതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടത്. 11ന് ദർശനും സഹനടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ദർശന്റെ കൂട്ടാളികൾ ബംഗളൂരുവിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് കേസ്.ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്ക് സമൂഹ മാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.