എൻജിനീയറിങ് വിദ്യാർഥികൾക്ക് ഐ.ടി ക്വിസ് മത്സരം
text_fieldsബംഗളൂരു: ടാറ്റ കൺസൽട്ടൻസി സർവിസസും (ടി.സി.എസ്) കർണാടക സർക്കാറിന് കീഴിലെ ബോർഡ് ഫോർ ഐ.ടി എജുക്കേഷൻ സർവിസസും (ബൈറ്റ്സ്) ചേർന്ന് എൻജിനീയറിങ് വിദ്യാർഥികൾക്കായി ഐ.ടി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കർണാടകയിലെ ബി.ഇ/ബി.ടെക് വിദ്യാർഥികൾക്ക് പങ്കെടുക്കാം. വർഷം തോറും നടത്തിവരുന്ന ടി.സി.എസ്-ടെക് ബൈറ്റ്സ് ക്വിസ് മത്സരത്തിന്റെ 15ാമത് എഡിഷനാണിത്.
മേഖലതല മത്സരങ്ങൾ മംഗളൂരു- മാർച്ച് 19, മൈസൂരു- 21, കലബുറഗി -26, ധാർവാഡ് -28, തുമകുരു- ഏപ്രിൽ രണ്ട്, ബംഗളൂരു- ഏപ്രിൽ അഞ്ച് എന്നീ തീയതികളിൽ നടക്കും. ഫൈനൽ മത്സരങ്ങളും ഏപ്രിൽ അഞ്ചിന് ബംഗളൂരുവിൽ നടക്കും. ഓരോ മേഖലയിലെയും വിജയികൾക്ക് യഥാക്രമം 12,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും. ഫൈനൽ വിജയികൾക്ക് യഥാക്രമം 85,000 രൂപയുടെയും 50,000 രൂപയുടെയും സ്കോളർഷിപ് ലഭിക്കും. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഓരോ സ്ഥാപനത്തിനും മേഖല തല മത്സരത്തിന് 20 വീതം വിദ്യാർഥികളെ അയക്കാം. രജിസ്ട്രേഷൻ ഫീസില്ല. മാർച്ച് 11നകം അതത് സ്ഥാപനങ്ങളിൽനിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇ-മെയിൽ: bitesitquiz@gmail.com. ഫോൺ: 080 41235889.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.