ജവാൻ ദിവിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു
text_fieldsമംഗളൂരു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനാപകടത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ കുടക് സ്വദേശിയായ സൈനികൻ പഴങ്ങോട്ട് പി. ദിവിന്റെ (28) സംസ്കാരം സൈനിക, സംസ്ഥാന ബഹുമതികളോടെ നടത്തി. ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ദിവിന്റെ ഭൗതിക ശരീരം മൈസൂരു -കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. കുടക് സോമവാർപേട്ട താലൂക്കിലെ ആലൂർ സിദ്ധാപൂരിൽ എത്തിച്ച ഭൗതിക ശരീരത്തിൽ കരസേന സതേൺ കമാൻഡിൽനിന്നുള്ള ഉദ്യോഗസ്ഥർ ആദരാഞ്ജലികൾ അർപ്പിച്ചു.
കുശാൽനഗർ സാമൂഹികാരോഗ്യ സെന്ററിലും സർക്കാർ സ്കൂൾ ഗ്രൗണ്ടിലും പൊതുദർശനത്തിന് സൗകര്യമൊരുക്കി. ആലൂർ സിദ്ധാപ്പൂരിൽ കുടുംബത്തിന്റെ ഭൂമിയിൽ സംസ്കാരം നടത്തുന്നതിന് മുമ്പ് കുടുംബവും പൊതുജനങ്ങളും സർക്കാർ സ്കൂൾ വളപ്പിൽ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.