ജല അദാലത് നാളെ
text_fieldsബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യൂ.എസ്.എസ്.ബി) കീഴിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ജല അദാലത് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ 11വരെയാണ് അദാലത്ത്. വാട്ടർ ബില്ലിങ്, കണക്ഷൻ മാറ്റുന്നതിലെ കാലതാമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും അദാലത്തിൽ തീർപ്പാക്കും. നോർത്ത് വെസ്റ്റ്- 2, നോർത്ത് വെസ്റ്റ്- 4, സെൻട്രൽ-1-2, നോർത്ത് 2-2, സൗത്ത് 1-2, സൗത്ത് 2-2, സീത്ത് വെസ്റ്റ്- 2, സൗത്ത് വെസ്റ്റ്- 5, ഈസ്റ്റ് 1-3, ഈസ്റ്റ് 2-3 എന്നീ സബ് ഡിവിഷനുകളിലുള്ളവർക്ക് അദാലത്തിൽ പങ്കെടുക്കാം. പരാതികൾ 8762228888 എന്ന വാട്ട്സ്ആപ് നമ്പറിൽ രജിസ്റ്റർ ചെയ്യാം. 1916 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി വിളിച്ചറിയിക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.