ശാന്തിനഗർ മണ്ഡലത്തിൽ മഹാതൊഴിൽമേള തുടങ്ങി
text_fieldsബംഗളൂരു: ശാന്തിനഗർ നിയമസഭ മണ്ഡലത്തിലെ ഓസ്റ്റിൻ ടൗണിൽ നന്ദന മൈതാനിയിൽ ‘മഹാതൊഴിൽമേള’ മണ്ഡലം എം.എൽ.എയും ബംഗളൂരു വികസന അതോറിറ്റി ചെയർമാനുമായ എൻ.എ. ഹാരിസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. മേള ബുധനാഴ്ച തുടരും. നൂറിലധികം കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കും. തൊഴിൽ അന്വേഷകർക്ക് അവരുടെ വിശദാംശങ്ങൾ സഹിതം ഹാജരായി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ‘മാനവികതയുടെ മഹോത്സവം’ എന്ന പേരിലാണ് മേള സജ്ജീകരിച്ചത്. മാനവികതയുടെ സന്ദേശം കൂടിയാണ് മേള പകരുന്നതെന്ന് ഉദ്ഘാടനം ചെയ്യവെ എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. പേര് അന്വർഥമാക്കുംവിധം ശാന്തിയും സമാധാനവും പുലരുന്ന മണ്ഡലമാണിതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. കർണാടക നൈപുണ്യ വികസന കോർപറേഷൻ പ്രസിഡന്റ് കാന്ത നായിക് അധ്യക്ഷതവഹിച്ചു. ജില്ല ഓഫിസർ കൃഷ്ണമൂർത്തി, പ്രാദേശിക നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.