Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാരത് ജോഡോ യാത്രക്ക്​...

ഭാരത് ജോഡോ യാത്രക്ക്​ കർണാടകയിൽ വൻ സ്വീകാര്യത; ബി.ജെ.പി പ്രതിരോധത്തിൽ, റാ​ലി​ ന​ട​ത്താ​നൊ​രു​ങ്ങു​ന്നു

text_fields
bookmark_border
ഭാരത് ജോഡോ യാത്രക്ക്​ കർണാടകയിൽ വൻ സ്വീകാര്യത; ബി.ജെ.പി പ്രതിരോധത്തിൽ, റാ​ലി​ ന​ട​ത്താ​നൊ​രു​ങ്ങു​ന്നു
cancel
camera_alt

ഇ​ന്ന​ലെ മാ​ണ്ഡ്യ ജി​ല്ല​യി​ലെ പാ​ണ്ഡ​വ​പു​ര​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ‘ഭാ​ര​ത്​ ജോ​ഡോ യാ​ത്ര’​യി​ൽ പ​​ങ്കെ​ടു​ത്ത​പ്പോ​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ​ര്യ​ട​നം തു​ട​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സി​െ​ന്‍റ 'ഭാ​ര​ത്​ ജോ​ഡോ യാ​ത്ര'​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ വ​ൻ സ്വീ​കാ​ര്യ​ത. സം​സ്ഥാ​ന​ത്തെ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ അ​തി​ശ​ക്​​ത​മാ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ബി.​ജെ.​പി​യും ക​ർ​ണാ​ട​ക​യി​ൽ റാ​ലി​ക​ൾ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ്​ റാ​ലി​യി​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി വ്യാ​ഴാ​ഴ്ച പ​​ങ്കെ​ടു​ത്ത​തോ​ടെ പാ​ർ​ട്ടി അ​ണി​ക​ളി​ൽ പു​തു ഊ​ർ​ജ​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​യു​ന്നു. സോ​ണി​യ​യെ സ്വീ​ക​രി​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ മാ​ണ്ഡ്യ ജി​ല്ല​യി​ലെ പാ​ണ്ഡ​വ​പു​ര​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും സോ​ണി​യ ഗാ​ന്ധി പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം അ​ൽ​പ​ദൂ​രം ന​ട​ന്ന​ത്​ ആ​വേ​ശ​പൂ​ർ​വ​മാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത​ത്.സെ​പ്​​റ്റം​ബ​ർ 30നാ​ണ്​ യാ​ത്ര ചാ​മ​രാ​ജ്​​ന​ഗ​ർ ജി​ല്ല​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ​ദി​നം മു​ത​ൽ ആ​വേ​ശം ​ചോ​രാ​തെ​യാ​ണ്​ യാ​ത്ര പ​ര്യ​ട​നം തു​ട​രു​ന്ന​ത്. യാ​ത്ര​ക്കി​ടെ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രോ​ട്​ സം​വ​ദി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി യു​വ​തീ​യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്​ സം​സാ​രി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും മു​ന്നോ​ട്ടു​വ​രു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​മാ​യും രാ​ഹു​ൽ സം​വ​ദി​ച്ചു. അ​വ​രും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.കോ​ൺ​ഗ്ര​സ്​ യാ​ത്ര​യെ പ്ര​തി​രോ​ധി​ക്കാ​നെ​ന്ന​വ​ണ്ണം ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തി​ൽ ബി.​ജെ.​പി ജ​ന​കീ​യ ഒ.​ബി.​സി റാ​ലി ന​ട​ത്തു​മെ​ന്ന്​ പാ​ർ​ട്ടി അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​റ്​ റാ​ലി​ക​ൾ ന​ട​ത്തു​മെ​ന്ന്​ നേ​ര​​ത്തേ പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നാ​ണ്​ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം. യാ​ത്ര ക​ർ​ണാ​ട​ക​യി​ൽ എ​ത്തു​ന്ന​തി​നു​ മു​മ്പു​​ത​ന്നെ കോ​ൺ​ഗ്ര​സ്​ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ വ​ൻ കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​​ൺ​​ഗ്ര​​സ് ത​യാ​റാ​ക്കി​യ​ 'പേ ​സി.​എം'​പോ​സ്റ്റ​റു​ക​ൾ ബി.​ജെ.​പി​ക്ക്​ ഏ​റെ അ​ലോ​സ​ര​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്. ഇ ​വാ​ല​റ്റാ​യ 'പേ ​ടി.​എ​മ്മി'​നോ​ട് സാ​ദൃ​ശ്യ​മു​ള്ള​താ​ണ് 'പേ ​സി.​എം'​എ​ന്ന വാ​ച​ക​ത്തോ​ടെ ക്യു.​ആ​ര്‍ കോ​ഡും മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​െ​മ്മെ​യു​ടെ ചി​ത്ര​വു​മു​ള്‍പ്പ​ടെ​യു​ള്ള പോ​സ്റ്റ​ർ. '40 ശ​ത​മാ​നം ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്നു'​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു പോ​സ്റ്റ​ര്‍.പോ​​സ്റ്റ​​റു​​ക​​ളി​​ലെ ക്യു.​​ആ​​ർ കോ​​ഡ്​ സ്കാ​​ൻ ചെ​​യ്താ​​ൽ 40 percentsarkara.com എ​​ന്ന വെ​​ബ്​​​സൈ​​റ്റി​​ലേ​​ക്കാ​​ണ്​ പോ​​വു​​ക. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക്​ സ​​ർ​​ക്കാ​​റി​​​ന്‍റെ അ​​ഴി​​മ​​തി​​ക്കെ​​തി​​രെ പ​​രാ​​തി ന​​ൽ​​കാ​​നാ​​യി ഈ​യി​ടെ​ കോ​​ൺ​​ഗ്ര​​സ്​ തു​​ട​​ങ്ങി​​യ ​വെ​​ബ്​​​സൈ​​റ്റാ​​ണി​​ത്.

ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ​തി​രെ 'പി.​എ​ഫ്.​ഐ ഭാ​ഗ്യ'​പോ​സ്റ്റ​റു​ക​ൾ ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ കാ​ല​ത്ത്​ പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ കേ​സു​ക​ൾ ത​ള്ളി​യെ​ന്നാ​ണ്​ ബി.​ജെ.​പി ഇ​തി​ലൂ​ടെ ആ​രോ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat jodo yatra
News Summary - Jodo Yatra is well received in Karnataka, BJP defends it
Next Story