ബൊമ്മൈ 2012ൽ കോൺഗ്രസിൽ ചേരാനൊരുങ്ങി -ഷെട്ടാർ
text_fieldsബംഗളൂരു: ബി.ജെ.പി മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ 2012ൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങിയെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ജഗദീഷ് ഷെട്ടാർ. ധാർവാഡിൽ കോൺഗ്രസ് സ്ഥാനാർഥി വിനയ് കുൽകർണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ൽ കർണാടകയിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായിരുന്നു ജഗദീഷ് ഷെട്ടാർ. അന്ന് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയുടെ ഭാഗമായി യെദിയൂരപ്പയും ബി. ശ്രീരാമുലുവും അടക്കമുള്ള നേതാക്കൾ പാർട്ടി വിട്ടിരുന്നു.
ഈ സന്ദർഭത്തിൽ ബൊമ്മൈ കോൺഗ്രസിൽ ചേരാൻ ശ്രമം നടത്തിയെന്നും 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ആവശ്യപ്പെട്ട സീറ്റ് കോൺഗ്രസ് നൽകാതിരുന്നതോടെ തീരുമാനം പിൻവലിച്ചെന്നും ഷെട്ടാർ വെളിപ്പെടുത്തി.
ധാർമികതയെ കുറിച്ച് ബൊമ്മൈ തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും ഷെട്ടാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.