ജോസ്കോ സ്ഥാപക ദിനാഘോഷത്തിന് തുടക്കം
text_fieldsബംഗളൂരു: ജോസ്കോ ജ്വല്ലേഴ്സിന്റെ സ്ഥാപക ദിനാഘോഷം തുടങ്ങി. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ജോസ്കോ ഗ്രൂപ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് അറിയിച്ചു. ഡിസംബർ 10 വരെയാണ് ആഘോഷം.
ഡിക്കൻസൺ റോഡിലെ ജോസ്കോയുടെ പുതിയ മെഗാ ഷോറൂമിൽ ഫെസ്റ്റിനോടനുബന്ധിച്ച് ലക്കിഡ്രോയിലൂടെ ഹോം അപ്ലയൻസസ്, ഗോൾഡ് കോയിൻ തുടങ്ങിയ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനു പുറമെ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 12000 രൂപ കുറവുമുണ്ട്.
കൂടാതെ ഓരോ 100 ഗ്രാം സ്വർണാഭരണ പർച്ചേസുകൾക്കും ഒരുഗ്രാം ഗോൾഡ് കോയിൻ, ഒരുലക്ഷം രൂപക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്കും ഗോൾഡ് കോയിനും, ഒരുലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് രണ്ട് ഗോൾഡ് കോയിനും സമ്മാനമായി ലഭിക്കും. എല്ലാ പർച്ചേസുകൾക്കും ഫൗണ്ടേഷൻ സ്പെഷൽ ഗിഫ്റ്റുമുണ്ട്.
ഫെസ്റ്റിനോടനുബന്ധിച്ച് നാലു വലിയ നിലകളിലുള്ള ഫോർ എവർ ഗാലറി, ഡിസൈനർ ഗാലറി, ഡയമണ്ട് സോൺ, എക്സോട്ടിക് ജ്വല്ലറി, സിൽവർ ആർക്കേഡ് എന്നീ ഗാലറികളിൽ അത്യപൂർവ ഡിസൈനുകളിലുള്ള 916 HUID ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, സിൽവർ ആഭരണങ്ങളുടെ അതിവിപുല ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഏതുതരം ആഭരണങ്ങളും ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ലഭ്യമാണ്. നവീകരിച്ച ജയനഗർ ഷോറൂം ഡിസംബർ ഒമ്പതിന് പ്രവർത്തനമാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.