ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ ജെ.പി, പൂജാരി പത്രിക നൽകി
text_fieldsകോട്ട ശ്രീനിവാസ പൂജാരി പത്രിക സമർപ്പിക്കുന്നു
മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുൻ എം.പി ജയപ്രകാശ് ഹെഗ്ഡെ ബുധനാഴ്ച വരണാധികാരി ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യാകുമാരി മുമ്പാകെ പത്രിക നൽകി.
ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുൻ എം.പി ജയപ്രകാശ് ഹെഗ്ഡെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
ഊർജ മന്ത്രി കെ.ജെ. ജോർജ്, വിനയകുമാർ സൊറകെ എന്നിവർ അനുഗമിച്ചു.ഉഡുപ്പി-ചിക്കമഗളൂരു ബി.ജെ.പി സ്ഥാനാർഥിയും ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവുമായ കോട്ട ശ്രീനിവാസ പൂജാരി ബുധനാഴ്ച പത്രിക സമർപ്പിച്ചു. മുൻ മന്ത്രി സി.ടി. രവി, യശ്പാൽ സുവർണ എം.എൽ.എ, ജെ.ഡി.എസ് നേതാവ് ഭൊജെ ഗൗഡ എന്നിവർ കൂടെയുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.