ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ ഗ്രാൻഡ് പേരന്റ്സ് ദിനം
text_fieldsബംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജെ.ഇ.എച്ച്.എസ് (ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ) ഗ്രാൻഡ് പേരന്റ്സ് ദിനം ആഘോഷിച്ചു.ആഘോഷം കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റും കേരള സമാജം ദൂരവാണി നഗർ മുൻ ഭാരവാഹിയുമായിരുന്ന ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, പ്രിൻസിപ്പൽ സുജാത എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറിമാരായ പി.സി. ജോണി, ബീനോ ശിവദാസ്, കമ്മിറ്റി അംഗങ്ങളായ ശ്രീകുമാരൻ, ഡോഷി മുത്തു എന്നിവർ സന്നിഹിതരായിരുന്നു.
സമാജം അംഗവും ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് യൂനിവേഴ്സിറ്റിയുടെ അഖില ഭാരത കലാമത്സരത്തിൽ ബെസ്റ്റ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത രാജു പുതുച്ചേരിയെ പരിപാടിയിൽ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രാൻഡ് പേരന്റ്സിന്റെ വിവിധ കലാപരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.