കർണാടകയിലെ പ്രധാന കനാലിന് ജസ്റ്റിസ് നരിമാന്റെ പേര് നൽകും
text_fieldsബംഗളൂരു: കർണാടകയിലെ പ്രധാന കനാലുകളിൽ ഒരെണ്ണത്തിന് അന്തരിച്ച ജസ്റ്റിസ് എസ്. നരിമാന്റെ നാമധേയം നൽകാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.
ബുധനാഴ്ച നിയമസഭയിൽ നരിമാന്റെ നിര്യാണ അനുശോചനവേളയിൽ നിയമമന്ത്രി എച്ച്.കെ. പാട്ടീലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.ഏതെങ്കിലും കെട്ടിടത്തിനോ റോഡിനോ ഇടേണ്ട പേരല്ല നരിമാന്റേതെന്ന് പാട്ടീൽ പറഞ്ഞു. കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ അഭിഭാഷകനായ അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടേണ്ടതുണ്ട്. അതിന് ഉചിതം കനാലാണ്. ജലവിഭവ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.