ജ്വാല സോക്കർ ലീഗ്: വിജയനഗർ ചാമ്പ്യന്മാർ
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗവും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിച്ച ജ്വാല സോക്കർ ലീഗ് സീസൺ-ത്രീയിൽ വിജയ നഗർ കരയോഗം ചാമ്പ്യന്മാരായി.
മത്തിക്കരെ എം.എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഗെയിം ചേഞ്ചർ ടർഫിൽ നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. മത്തിക്കരെ ടീം രണ്ടും ഹൊരമാവ് കരയോഗം മൂന്നും സ്ഥാനം നേടി. കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
ട്രഷറർ എൻ. വിജയകുമാർ, വൈസ് ചെയർമാൻ ജി. മോഹൻകുമാർ, ജോ. ജന. സെക്രട്ടറി സി.ജി. ഹരികുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.