‘കഥായനം’ പുസ്തകാവലോകന ചർച്ച 12ന്
text_fieldsബംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾചറൽ സൊസൈറ്റിയും ചേർന്ന് കഥായനം പുസ്തകാവലോകന ചർച്ചയും പ്രഭാഷണവും സംഘടിപ്പിക്കുന്നു. മേയ് 12ന് വൈകീട്ട് മൂന്നു മണിക്ക് മൈസൂരു റോഡ് ബ്യാട്ടരായന പുരയിലുള്ള ഡെക്കാൻ കൾചറൽ സൊസൈറ്റി ഓഫിസിൽ നടക്കുന്ന പരിപാടിയിൽ ‘സമകാലിക കഥയുടെ രചനാ വഴികൾ’ എന്ന വിഷയത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ: ജിനേഷ്കുമാർ പ്രഭാഷണവും സതീഷ് തോട്ടശ്ശേരി രചിച്ച ‘പവിഴമല്ലി പൂക്കും കാലം’ എന്ന കഥാസമാഹാരത്തിന്റെ അവലോകനവും നടത്തും. ശാന്ത കുമാർ എലപ്പുള്ളി, അനീസ് സി.സി.ഒ, സുദേവൻ പുത്തൻചിറ തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും. കവികൾ പങ്കെടുക്കുന്ന കവിതാലാപനവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.