അധ്യാപകർ സമൂഹ ശിൽപികൾ -എൻ.എ. ഹാരിസ് എം.എൽ.എ
text_fieldsബംഗളൂരു: വിദ്യാഭ്യാസരംഗത്ത് അധ്യാപകർ നൽകുന്ന സേവനങ്ങൾ മറ്റാർക്കും പകരം വെക്കാൻ സാധിക്കാത്തതാണെന്നും നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് അധ്യാപകർ നൽകുന്ന സംഭാവനകൾ വിലമതിക്കാത്തതാണെന്നും ബാംഗ്ലൂർ വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. അൾസൂർ മാരപ്പ റോഡ് കൈരളി നികേതൻ പ്രൈമറി സ്കൂൾ വാർഷികാഘോഷം ‘കൈരളി കലോത്സവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ അധ്യക്ഷതവഹിച്ചു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രസ്റ്റിമാരായ സുരേഷ് കുമാർ, രാജശേഖരൻ, രാജഗോപാൽ, സയ്യിദ് മസ്താൻ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി രാജഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകരും രക്ഷാകർത്താക്കാളും പങ്കെടുത്ത ചടങ്ങിൽ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.