കല ഓണോത്സവം സമാപിച്ചു
text_fieldsബംഗളൂരു: കല വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷവും കല സാന്ത്വനം പദ്ധതി ഉദ്ഘാടനവും ദസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കല സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കേരള എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് മെഗാനൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ദസറഹള്ളി എം.എൽ.എ ആർ. മഞ്ജുനാഥ് മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അശരണർക്ക് കൈത്താങ്ങാകാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. പിന്നണി ഗായകൻ അതുൽ നറുകരയുടെ സോൾ ഓഫ് ഫോക് സംഗീതവിരുന്ന് ശ്രദ്ധ നേടി. കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
രോഹിത് കുട്ടാടന്‍റെ വയലിൻ ഫ്യൂഷൻ, പ്രജിത് ബാംഗ്ലൂരിന്‍റെ ഓടക്കുഴൽ ഫ്യൂഷൻ, നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്‍റെ നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരുന്നു. കല പ്രസിഡന്‍റ് ജീവൻ തോമസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.